ദില്ലി: ലോട്ടറി വിഷയത്തില്‍ വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും അവ വിശ്വസിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.
താനും ഭാര്യയും ലോട്ടറി മാഫിയയ്ക്കുവേണ്ടി നിലകൊണ്ടുവെന്ന ആരോപണം വിലകുറഞ്ഞതാണ്. മുഖ്യമന്ത്രി അയച്ച രണ്ടു കത്തിനും താന്‍തന്നെയാണ് മറുപടി അയച്ചതെന്നും ചിദംബരം വ്യക്തമാക്കി.
ലോട്ടറിക്കേസില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിന്റെ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ചിദംബരം വിഎസിനെ കടന്നാക്രമിച്ചത്.
Home Minister P. Chidambaram denied allegations by Kerala Chief Minister V.S. Achuthanandan that he and his wife had appeared for the "lottery mafia" in the courts."I hope you don't believe that rubbish," he said.