നിത്യാനന്ദ-രഞ്ജിത വീഡിയോക്ക് താത്കാലിക വിലക്ക്

വിവാദ വീഡിയോ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിത നല്‍കിയ ഹര്‍ജിയിലാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കര്‍ണാടക ഡിജിപിക്കും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോാടതി ഉത്തരവിട്ടു .
വിവാദ വീഡിയോ ദൃശ്യത്തില്‍ കാണുന്നത് താനല്ലെന്നും സംഭവത്തിന് പിന്നില്‍ ചിലരുടെ ഗൂഢാലോചനയാണെന്നും കാണിച്ചാണ് രഞ്ജിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് പൊതുജനമധ്യത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ മാനഹാനി ഉണ്ടാക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications