ദില്ലി: കൊച്ചി സ്മാര്‍ട് സിറ്റിയിലെ 132 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 114 ഏക്കര്‍ ഭൂമിക്ക് 10 ദിവസത്തിനുള്ളില്‍ സെസ് പദവി ലഭിക്കുമെന്നും ഐ.ടി സെക്രട്ടറി കെ.സുരേഷ് കുമാര്‍ അറിയിച്ചു. ഇതിനുള്ള അപേക്ഷ മാര്‍ച്ച് 15ന് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശത്തിന് സെസ് പദവി ലഭിച്ചാലുടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന് ടീകോം ഉറപ്പു നല്‍കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് പ്രശ്‌നങ്ങളല്ലാം പരിഹരിച്ച് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത്.
പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന മൊത്തം 246 ഏക്കര്‍ ഭൂമിയില്‍ 29.5 ഏക്കറി (12%)ലാണു ടീകോമിനു വില്‍പനാവകാശമില്ലാത്ത സ്വതന്ത്രാവകാശം അനുവദിക്കുക. ടീകോമിന് ഈ ഭൂമി നേരിട്ടു പാട്ടത്തിനു കൊടുക്കാനും ശേഷിക്കുന്ന 216.5 ഏക്കര്‍ മറുപാട്ടത്തിനു കൊടുക്കാനും സാധിക്കും.