യുഡിഎഫ് യോഗത്തിന് ജയിലില്‍ സൗകര്യമൊരുക്കും
തിരുവനന്തപുരം: യുഡിഎഫ് നേതാക്കളില്‍ ഇനിയും ഏറെപ്പേര്‍ ജയിലിലേയ്ക്ക് പോകുമെന്ന് മുഖ്യന്ത്രി വിഎസ് അച്യുതാനന്ദന്‍. ഇപ്പോള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ യു.ഡി.എഫിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തോടെ ജയിലിലെത്തുന്ന യുഡിഎഫ് നേതാക്കള്‍ക്ക് അവിടെ ചര്‍ച്ചയ്ക്കും അഭിപ്രായ സമന്വയത്തിനുമൊക്കെ സൗകര്യമുണ്ടാകുമെന്നും വിഎസ് പരിഹസിച്ചു.
ചന്ദന മാഫിയക്ക് താന്‍ വഴങ്ങിയെന്ന ആരോപണം എഴുതി തന്നാല്‍ ഏതന്വേഷണവും നടത്താമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒന്നുകില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയോ അല്ലെങ്കില്‍ ജനങ്ങളോട് മാപ്പ് പറയാനോ ഉള്ള സത്യസന്ധത പ്രതിപക്ഷം കാണിക്കണം.
സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോരാട്ടങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതിന്റെയോ അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെയോ എന്തു തെളിവ് നല്‍കിയാലും അന്വേഷിക്കാന്‍ തയാറാണ്. ഇടമലയാര്‍ കേസില്‍ സര്‍ക്കാര്‍ പിന്‍മാറിയപ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കേസ് കൊടുക്കുകയും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. ആര്‍ജവമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക്് ഈ വഴി എന്തുകൊണ്ട് സ്വീകരിക്കാനാവുന്നില്ലെന്നും വി.എസ്. ചോദിച്ചു.












Click it and Unblock the Notifications