ലോട്ടറി: ചെന്നിത്തലയ്ക്ക് വിഎസിന്റെ മറുപടി

വൈകിട്ട് ആറു മണിക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തിനുള്ള മറുപടി ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കത്തിനുള്ള മറുപടി പൂഴ്ത്തിവച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇക്കാര്യത്തില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി അവര്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്. ലോട്ടറി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച കത്ത് മുഖ്യമന്ത്രി പൂഴത്തിവെച്ചുവെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications