വേലിചാടിയ വികാരിയെ കൈകാര്യം ചെയ്തു
ആലപ്പുഴ: അര്‍ദ്ധരാത്രി ഇടവകയിലെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ വികാരിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ആലപ്പുഴ നഗരത്തിന് സമീപത്തുള്ള ഒരു പള്ളിയിലെ സഹവൈദികനാണ് നാട്ടുകാരുടെ ചൂടറിഞ്ഞത്.
കഴിഞ്ഞ കുറച്ചുകാലമായി വൈദികന്റെ രാത്രി സന്ദര്‍ശനം പ്രദേശത്തെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പ്രായമായ അമ്മയും അവിവാഹിതയായ യുവതിയും താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു വികാരിയുടെ അസമയത്തെ സന്ദര്‍ശനം.
പള്ളി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും വൈദികനെ നിയന്ത്രിയ്ക്കാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം പതുങ്ങിയിരുന്ന നാട്ടുകാര്‍ വൈദികന്‍ എത്തിയതിന് ശേഷം വീട്ടിലേക്ക് ഇടിച്ചുകയറി വികാരിയെ കൈകാര്യം ചെയ്യുകയായിരുന്നു.
നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിന് പുറമെ വിവസ്ത്രനായിരുന്ന വികാരിയെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ചിലര്‍ മൊബൈലില്‍ ചിത്രമെടുത്തുവെന്നും പറയപ്പെടുന്നു. ഏറെ നേരത്തിന് ശേഷം വൈദികന് വസ്ത്രം തിരികെ നല്‍കി തല്ലിയോടിക്കുകയായിരുന്നുവത്രേ. വൈദികനെതിരെ നടപടിയുണ്ടാവുമെന്ന് സൂചനകളുണ്ട്.
വൈദികന്റെ അസമയത്തെ സന്ദര്‍ശനം ജനമൈത്രി പൊലീസ് പട്രോളിങ് സംഘവും നിരീഷിച്ചിരുന്നതായി അറിയുന്നു.












Click it and Unblock the Notifications