രാജ്യാന്തര ടെര്‍മിനല്‍ ചൊവ്വാഴ്ച തുറന്നുകൊടുക്കും

ഒട്ടേറെ തവണ നടത്തിയ ട്രയല്‍ റണ്ണിനൊടുവിലാണ് രാജ്യാന്തര ടെര്‍മിനല്‍ ഔ!ദ്യോഗികമായി യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. വൈകുന്നേരം ഏഴിന് ആദ്യ വിമാനം യാത്രക്കാരുമായി ദുബായിലേക്ക് തിരിക്കും.
ടെര്‍മിനല്‍ തുറക്കുന്നതിനൊപ്പം വിദേശത്തേക്കുള്ള യാത്രക്കാരില്‍ നിന്ന് 575 രൂപയുടെ യൂസേഴ്‌സ് ഫീയും ഈടാക്കിത്തുടങ്ങും. ഫെബ്രുവരി 12നായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
കോണ്‍ക്രീറ്റ് ഒഴിവാക്കി പൂര്‍ണമായും ഗാസും സ്റ്റീലും കൊണ്ട് നിര്‍മിച്ച ടെര്‍മിനലിന് ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്.


Click it and Unblock the Notifications