യുവതിയെ കാണാതായ കേസില്‍ രാഹുലിന് നോട്ടീസ്
ലഖ്‌നൊ: അമേഠിയില്‍ നിന്നും യുവതിയെ കാണാതായ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്.
2006 ഡിസംബര്‍ 13 ന് രാഹുലിനെ സന്ദര്‍ശിച്ച് മടങ്ങിയ സുകന്യ സിങ്ങിനെയും മാതാപിതാക്കളെയും ഇതേ വരെ കണ്ടെത്താനായിട്ടില്ലെന്ന പരാതയിലാണ് ജസ്റ്റീസ് എസ്.എന്‍ ശുക്ലനോട്ടീസ് അയച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവായ കിഷോര്‍ സാമ്രാട്ടിന്റെ ബന്ധുവാണ് യുവതി. ഇദ്ദേഹം തന്നെയാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതും.
കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തിന്റെ അഞ്ച് വിദേശ സുഹൃത്തുക്കളും ചേര്‍ന്ന് സുകന്യ സിങിനെ അപായപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് ഒരു വെബ് സൈറ്റില്‍നിന്നാണ് വിവരം ലഭിച്ചതെന്നും വാര്‍ത്തകണ്ട് അമേഠിയില്‍ എത്തി അന്വേഷിച്ചിട്ടും യുവതിയെയോ കുടുംബത്തേയോ കണ്ടെത്താനായിട്ടില്ലെന്നും കിഷോര്‍ സാമ്രാട്ട് പരാതിയില്‍ പറയുന്നു.
സുകന്യ, അച്ഛന്‍ പല്‍റാം സിങ്ങ്, അമ്മ സാവിത്രി സിങ് എന്നിവരെ കോടതിയില്‍ ഹാജരാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications