കാലിന് പൊട്ടല്‍ ; രാഹുല്‍ ഗാന്ധി വിശ്രമത്തില്‍

എന്നാല്‍ ഇത്തവണ ബജറ്റ് അവതരണവേളയില്‍ രാഹുലിനെ ലോക്‌സഭയില്‍ കണാന്‍ കഴിഞ്ഞില്ല. ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
കാലിന്റെ എല്ലിന് പൊട്ടലുണ്ടായത് കാരണമാണത്രേ രാഹുല്‍ ലോക്‌സഭയില്‍ വരാത്തത്. കാലിന് വയ്യാത്ത അവസ്ഥയില്‍ രാഹുല്‍ റെയില്‍വേ ബജറ്റ് അവതരണ സമയത്ത് സഭയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് കാലിന്റെ അവസ്ഥ തീരെ മോശമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാലിന്റെ എല്ലിന് സാരമായ പൊട്ടുള്ളകാര്യം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണവിശ്രമം വിധിക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് വ്യായാമം ചെയ്യുമ്പോഴാണ് രാഹുലിന്റെ കാലിന് പരുക്ക് പറ്റിയതെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
എന്നാല്‍, കേരളത്തിലും കര്‍ണാടകത്തിലുമായി രാഹുല്‍ വേഷം മാറി നടത്തിയ വിവാദയാത്രയിലാണ് പരുക്കേറ്റതെന്നാണ് സൂചന. ഫെബ്രുവരി 16ന് റൗള്‍ എന്ന പേരില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കുറച്ചുദിവസങ്ങള്‍ കര്‍ണാടകത്തിലെ കൂര്‍ഗില്‍ ട്രക്കിങ്ങും മറ്റുമായി കഴിയുകയായിരുന്നു.
കൂര്‍ഗിലെ മലകയറ്റത്തിനിടെയാണ് രാഹുലിന്റെ കാലിന് പരുക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു വിദേശ വിനോദ സഞ്ചാരിയെ പോലെ വേഷം ധരിച്ചെത്തിയ രാഹുലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പോലും അദ്ദേഹമാരെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രാഹുലിന്റെ ഈ യാത്ര കേരളത്തില്‍ വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്റെ സന്ദര്‍ശന ദൗത്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications