ടിവി വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
ചെന്നൈ: കരുണാനിധിയുടെ ടിവി രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്. സംസ്ഥാന സര്‍ക്കാറിന്റെ ടിവി വിതരണം നിര്‍ത്തിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണിത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ സൗജ്യന്യമായി കളര്‍ ടിവി നല്‍കുന്നത്.
2006ലെ പ്രകടനപത്രികയിലാണ് ഡിഎംകെ എല്ലാവര്‍ക്കും കളര്‍ടിവിയെന്ന വാഗ്ദാനം നല്‍കിയിരുന്നത്. ഡിഎംകെയ്ക്ക് ഇത് തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്തു. അടുത്തിടെ 10 ലക്ഷം പേര്‍ക്ക് കൂടി ടിവി വിതരണം ചെയ്യാന്‍ തമിഴഅനാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിയ്ക്കുന്നത്.












Click it and Unblock the Notifications