Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം: യുവാവിനെ പത്താംക്ലാസുകാരന്‍ കൊന്നു

താനെ: സഹോദരിയുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പത്താംക്ലാസുകാരന്‍ പതിനേഴുകാരനെ കൊലപ്പെടുത്തി.

മുംബ്രയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന നവാസ് ഹനീഫ് എന്ന വിദ്യാര്‍ഥിയാണ് യാസിന്‍ സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്.

ഹനീഫിന്റെ ബാഗില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരമാണ് പൊലീസ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്.റെയില്‍വേ പാളത്തില്‍ നിന്നാണ് നാവാസിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നവാസ് സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞുനടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ഈ ദിശയില്‍ നടത്തിയ അന്വേഷണത്തിലാണ് യാസിന് നേര്‍ക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടത്.

യാസിന്റെ ബന്ധുക്കളെയും സുഹൃത്തുകളെയും ചോദ്യം ചെയ്ത പൊലീസ് ഒടുവില്‍ വദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് യാസിന്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.

യാസിന്റെ സഹോദരിയുമായി നവാസ് പ്രണയത്തിലാണെന്നായിരുന്നു സ്‌കൂളിലെ സംസാരം. ഇക്കാര്യം അറിഞ്ഞ യാസിന്‍ രണ്ടുവട്ടം നവാസിനെ താക്കീത് ചെയ്തിരുന്നുവത്രേ. എന്നാല്‍ വീണ്ടും ബന്ധം തുടരുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് യാസിന്‍ നവാസിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

താനെയില്‍ ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ആശങ്കാ ജനകമാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+