തിരഞ്ഞെടുപ്പ് തീയതി മാറ്റണം: ബി.ജെ.പി
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഏപ്രില്‍ 13നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ്. വിഷുക്കാലമായതിനാല്‍ അന്ന് നടത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.
ഇക്കാര്യമാവശ്യപ്പെട്ടു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് അദ്ദേഹം സന്ദേശമയച്ചു.
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ 14, 15 തീയതികളിലാണു വിഷു ആഘോഷിക്കുന്നത്. 13നു വിഷു ആഘോഷ തയാറെടുപ്പിനിടെ തിരഞ്ഞെടുപ്പു നടത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കും.
വിഷുക്കാലത്തു കുടുംബ സമേതം ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്ന പതിവും ഇവിടെയുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പു തീയതി മാറ്റാന്‍ കേരള സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications