കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണം

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാമ നിര്‍ദ്ദേശ പത്രിക നല്‍കുന്നതിന്റെ തലേന്നെങ്കിലും ഈ അക്കൗണ്ട് തുടങ്ങിയിരിയ്ക്കണം. എല്ലാ ദിവസവും ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിയ്ക്കാന്‍ സംവിധാനം ഉണ്ടാക്കും. പരിധിവിട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം ചെലവിടുന്നവരെ കണ്ടെത്താനായാണ് ഇത്. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ധൃത ഗതിയില്‍ നടക്കുകയാണ്.

വോട്ടര്‍മാരുടെ ചിത്രം ചേര്‍ത്ത വോട്ടര്‍ പട്ടിക തയാറാക്കുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരം സംവിധാനം ഉണ്ട്. പ്രശ്ന ബൂത്തുകളുടെ പട്ടിക തയാറാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ചര്‍ച്ച നടത്തിയ ശേഷം ആയിരിയ്ക്കും.

English summary
Assembly Election candidates have to open separate bank account for election expenses, said Chief Electoral Officer Nalini Netto in a news conference. Election Commission will verify the account on a daily basis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X