Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്‌യു നേതാവ് എസ്‌ഐയുടെ തലപൊട്ടിച്ചു

കൊല്ലം: മദ്യലഹരിയില്‍ കെഎസ്‌യു നേതാവ് എസ്.ഐയുടെ തലയടിച്ചു പൊട്ടിച്ചതായി ആരോപണം. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപുലാല്‍ ആണ് ഈസ്റ്റഅ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെപി മോഹനന്റെ(55) തലയ്ക്ക് സ്റ്റൂളുകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചത്.

റെയില്‍വേ സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ദീപുലാലിനെ മോഹനനും സംഘവും ചേര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ദീപുലാലിനെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

തലയ്ക്കും വലതുകൈ വിരലിനും സാരമായി പരുക്കേറ്റ എസ്.ഐ. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തിങ്കളാഴ്ച രാത്രിയില്‍ കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ ദീപുവും സംഘവും യാത്രക്കാരുമായും കച്ചവടക്കാരുമായും വഴക്കുണ്ടാക്കുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ പ്രീപെയ്ഡ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.

ഈസ്റ്റ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും ദീപുലാലും സംഘവും ഇവരെ അസഭ്യം പറയഞ്ഞു. ബഹളം രൂക്ഷമായതോടെ എസ്.ഐ. മോഹനനും സംഘവും സ്ഥലത്തെത്തി മൂന്നുപേരെയും ഈസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് വൈദ്യപരിശോധനയ്ക്കായി ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെ ഡോക്ടറെ ദീപുലാല്‍ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. ഇയാളെ പിടിച്ചുമാറ്റുന്നതിനിടയില്‍ സമീപം കിടന്ന സ്റ്റൂളിന് തന്നെ അടിക്കുകയായിരുന്നുവെന്ന് എസ്.ഐ. പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദീപുലാലിനെ കോടതിയില്‍ ഹാജരാക്കാതെ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച ഉച്ചയോടെ കെ.എസ്.യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനും ദേശീയ പാതയും ഉപരോധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+