കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലികയുടെ മരണം; ആത്മഹത്യ ചെയ്യുമെന്ന് അഭിഭാഷകന്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: വീട്ടുജോലിയ്ക്കുനിര്‍ത്തിയ പതിനൊന്നുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഭാഷകന്‍ ആത്മഹത്യാഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്.

മാനഹാനി താങ്ങാനാവില്ലെന്നതിനാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ആത്മഹത്യ ചെയ്യുമെ അഭിഭാഷകന്‍ ജോസ് കുര്യന്റെ ഭീഷണി.

പരിചയക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിനോടാണണത്രേ ജോസ് കുര്യന്‍ ഇക്കാര്യം പറഞ്ഞത്.

ഭാര്യ സിന്ധു നായരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി പുതിയൊരു ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വീട്ടുജോലിയ്ക്ക് നിര്‍ത്തിയ ധനലക്ഷ്മിയെന്ന തമിഴ്ബാലിക മരിച്ചതെന്നും ആത്മഹത്യയല്ലാതെ തന്റെ മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്നുമാണത്രേ കുര്യന്‍ പറഞ്ഞത്.

സിന്ധുവിന്റെ രണ്ടാമത്തെ വിവാഹമാണ് കുര്യനുമായുള്ളത്. ഇവരുടെ വീട്ടില്‍ മിക്കവാറും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ നടക്കാറുണ്ടെന്ന് നാട്ടൂകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുര്യന്റെ ബന്ധുക്കള്‍ സിന്ധുവുമായുള്ള ബന്ധത്തിന് എതിരായിരുന്നു.

ഇതിനിടെ ജയിലില്‍ കൊണ്ടുവന്ന സിന്ധിവുനെ അവിടത്തെ തടവുകാര്‍ ആക്രമിക്കുകയും കൂടുതല്‍ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ഇവരെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ജയിലില്‍ ഉണ്ടായിരുന്ന വനിതാ തടവുകാര്‍ സിന്ധുവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Controversial Advocate Jose Kurian who was arrested in connection with house maid's death, said that he will suicide after released from the jail. Menawhile the second accused, Sindhu, Advocate's wife, attacked by the jail inmate and then she send to Viyyoor jail,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X