വിഎസിന്റെ ജനപ്രിയത സഹായകമാകും: ചന്ദ്രപ്പന്‍

എന്നാല്‍ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി. നിയമസഭാ സീറ്റ് വിഭജനംസംബന്ധിച്ച് പരസ്യപ്രസ്താവന പാടില്ലെന്നും ചര്‍ച്ച ചെയ്യേണ്ടത് എല്‍ഡിഎഫ് യോഗത്തിലാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
ഇതിനിടെ ഇത്തവണയും തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫിനെ വിഎസ് തന്നെ നയിക്കണമെന്ന് വാശിപിടിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ആര്‍എസ്പി ജനറല്‍ സെക്രട്ടറി വിപി രാമകൃഷ്ണപ്പിള്ള പറഞ്ഞു.
ഇത്തവണ വിഎസ് അങ്കത്തട്ടിലിറങ്ങുമോയെന്ന കാര്യം മാര്‍ച്ച് നാലുമുതല്‍ ആറുവരെ ദില്ലിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തോടെ മാത്രമേ വ്യക്തമാവുകയുള്ളു.
എന്നാല്‍ തെക്കന്‍കേരളത്തില്‍ വിഎസിന്റെ ജന്മാനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ജനം സ്ഥാനര്‍ത്ഥിത്വം നല്‍കിയ അവസ്ഥയുണ്ടായിട്ടുണ്ട്. പലേടത്തും വിഎസിന്റെ കൂറ്റന്‍ കട്ടഔട്ടുകളും ബാനറുകളും മറ്റും നേരത്തേ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications