സ്വര്‍ണവില വീണ്ടും ഉയര്‍ന്നു പവന് 15,750രൂപ

ഇനി വെറും 240 രൂപ കൂടി ഉയര്‍ന്നാല്‍ സ്വര്‍ണവില 16000 രൂപയില്‍ എത്തും. 2010 നവംബറിലാണ് സ്വര്‍ണവില 15,000 കടന്നത്. 15,600വരെ ഉയര്‍ന്ന വില പിന്നീട് പതിയെ താഴുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് വിലയില്‍ വീണ്ടും വര്‍ധനയുണ്ടായി, 15,600ല്‍ത്തന്നെ എത്തി. ഇത് ബുധനാഴ്ച 15,680രൂപയാവുകയായിരുന്നു.
ലിബിയ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപകമായതോടെയാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ആഗോളവിപണയിയിലെ ഈ പ്രവണതയാണ് കേരളത്തിലും വില ഉയരാന്‍ കാരണമായത്. ന്യൂയോര്‍ക്ക് വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,433 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അറബ് രാജ്യങ്ങളിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വിലയും ഉയരുന്നുണ്ട്. എണ്ണ വില ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നേയ്ക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.












Click it and Unblock the Notifications