വിവാഹസംഘത്തിന്റെ ട്രക്ക് മറിഞ്ഞ് 32മരണം
ഷിംല: ഹിമാചല്‍പ്രദേശില്‍ വിവാഹസംഘം യാത്ര ചെയ്ത ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ചമ്പ ജില്ലയിലെ ചമേരാ അണക്കെട്ടിന് സമീപമാണ് അപകടമുണ്ടായത്.
ട്രക്കില്‍ 40 യാത്രക്കാരുണ്ടായിരുന്നു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഷേര്‍പ്പൂര്‍ ജില്ലയിലേക്ക് പോയ ട്രക്കാണ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
മരിച്ചവരിലധികവും പുരുഷന്മാരാണെന്ന് ചമ്പ എസ്.പി മധുസുതന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
ഹിമാചലിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞാണ് ഈ അപകടം നടന്നത്.












Click it and Unblock the Notifications