ഷാഹിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്
ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തക കെകെ ഷാഹിനയ്ക്ക് എതിരെ കര്‍ണാടക പൊലീസ് കേസെടുത്ത നടപടിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന് അപേക്ഷ.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികളാണ് സുഷമയോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടകിലെത്തിയ ഷാഹിനയെ മദനി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു പൊലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റവും ഷാഹിനയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പാണ് ഷാഹിനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിഷയം കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് സുഷമ കെയുഡബ്‌ള്യുജെ ഭാരവാഹികള്‍ക്കു നല്‍കി.












Click it and Unblock the Notifications