Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജെ തോമസ് സിവിസി പദവി രാജിവച്ചു?

PJ Thomas
ദില്ലി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പിജെ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പി.ജെ. തോമസ് രാജി സമര്‍പ്പിച്ചു. തോമസ് രാജിവച്ചകാര്യം കേന്ദ്രനിയമമന്ത്രി വീരപ്പ മൊയ്‌ലി സ്ഥിരീകരിച്ചു.

എന്നാല്‍ പിജെ തോമസ് ഇതേവരെ രാജിവച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നതായും വിധിയുടെ പകര്‍പ്പ് വായിക്കാതെ കൂടുതല്‍ വിവരം പറയാനാവില്ലെന്നും വീരപ്പ മൊയ്ലി വ്യക്തമാക്കി. വിധി വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച് വീരപ്പ മൊയ്ലി ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്ര സഹമന്ത്രി വി നാരായണ സ്വാമിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് പി ജെ തോമസിന്റെ രാജിവിവരം സ്ഥിരീകരിച്ച് വീരപ്പ മൊയ്ലി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

പാമോയില്‍ അഴിമതിക്കേസില്‍ പങ്കുള്ള പിജെ തോമസിനെ സിവിസിയായി നിയിമിച്ചതില്‍ കോടതി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചേ സമിതി തോമസിനെ പദവിയിലേയ്ക്ക് ശുപാര്‍ശ ചെയ്യാമായിരുന്നുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തേ നിയമനം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തോമസ് രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും താന്‍ അഴിമതിക്കാരനല്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.

തോമസിന്റെ നിയമനം അസാധുവാക്കിക്കൊണ്ടുള്ള വിധിയെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്. വിധി തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണെന്ന് ഇടതുപക്ഷം പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+