Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്

VS Achuthanadan
തിരുവനന്തപുരം: ലോട്ടറി കേസ് അട്ടിമറിയ്ക്കാന്‍ മകന്‍ അരുണ്‍ കുമാര്‍ ഇടപെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇക്കാര്യം സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചു.

അരുണിനെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്നതുകൂടാതെ താമസിക്കാതെ സിബിഐ അന്വേഷണം ആരംഭിക്കാന്‍ നടപടിയെടുക്കുക, കേരളത്തില്‍ നിയമവിരുദ്ധ ലോട്ടറികള്‍ നിരോധിക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കുക എന്നിങ്ങനെ മറ്റു രണ്ടാവശ്യങ്ങള്‍ കൂടി കത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്.

മുമ്പ് അയച്ച കത്തിനു മറുപടി നല്‍കാത്തതു ഖേദകരമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ലോട്ടറി വിഷയത്തില്‍ അച്യുതാനന്ദന്‍ തനിക്കും പ്രധാനമന്ത്രിക്കുമെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികഞ്ഞ അസംബന്ധമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞിരുന്നു.

സിബിഐ അന്വേഷണത്തിനുവേണ്ട നടപടിക്രമങ്ങള്‍ കേരളം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചിദംബരം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ്. പ്രധാനമന്ത്രിക്കു വീണ്ടും കത്തയച്ചത്.

ഭൂട്ടാനോട് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പരിഹാര നടപടികള്‍ പാലിക്കപ്പെടുന്നതുവരെ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം പുര്‍ത്തിയാകുന്നതുവരെ ഈ ലോട്ടറികള്‍ നിരോധിക്കണമെന്ന് നവംബര്‍ 29ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇവര്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതു നിരോധിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ഇതുസംബന്ധിച്ച് കേരളത്തില്‍ അഞ്ഞൂറിലധികം പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോട്ടറി ഇടപാടിലൂടെ ഉണ്ടാകുന്ന കള്ളപ്പണം വിദേശ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ചിദംബരത്തിന്റെ കത്തിനു പ്രതികരണം കാത്തിരിക്കുമ്പോള്‍തന്നെ പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ചട്ടപ്രകാരമുള്ള അനുമതിയായി താന്‍ അയയ്ക്കുന്ന കത്തുകള്‍ കണക്കാക്കണമെന്നു വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി തന്റെ കത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+