അധികാരമോഹികള്‍ക്ക് തടയിടാന്‍ യൂത്ത് കോണ്‍ഗ്രസ്

സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി റിസ്വാന്‍ അര്‍ഷാദ്, സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ്. വൈസ് പ്രസിഡന്റ് എം ലിജു എന്നിവരാണ് മത്സരത്തില്‍ യുവാക്കള്‍ക്ക് മതിയായ പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെടാന്‍ ദില്ലിയ്ക്ക് പോകുന്നത്.
മത്സരരംഗത്തേയ്ക്ക് പരിഗണിക്കേണ്ടവരുടെ പട്ടികയും തയ്യാറാക്കിയാണ് ഇവര്‍ വ്യാഴാഴ്ച കാലത്ത് ദില്ലിയ്ക്ക് പോകുന്നത്. പട്ടിക അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സ്വത്വക്ക് നാളെ കൈമാറും.
യുവനിരയെ മല്‍സരിപ്പിക്കണമെന്ന വാദത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉറപ്പിക്കാനും നേതാക്കള്‍ ശ്രമിക്കും.
പേരുകള്‍ സംബന്ധിച്ച ഏകദേശ പട്ടിക വിവിധ ജില്ലാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്നലെ തയാറാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ പി.സി. വിഷ്ണുനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലിജു, മുന്‍സംസ്ഥാന പ്രസിഡന്റും കെപിസിസി അംഗവുമായ ടി.സിദ്ദിഖ്, തുടങ്ങിയവരുടെ എന്നിവരുടെ പേരുകള്‍ ആദ്യ പട്ടികയിലുണ്ട്.
എന്നാല്‍ പട്ടിക അന്തിമമായിരിക്കില്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
മൂന്നുതവണയില്‍ക്കൂടുതല്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്നും മാറ്റിനിര്‍ത്തണമെന്ന് കെഎസ്‌യുവും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications