ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പ്രസാര്‍ ഭാരതി സിഇഒ ബി.എസ് ലല്ലിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി.
ഇതോടൊപ്പം സ്വകാര്യ ടിവി ചാനലായ സൂം കമ്യൂണിക്കേഷന്‍സ് മേധാവി വസീം അഹമ്മദ് ദെല്‍വിയുടെയും ഓഫീസിലും വസതിയിലും സിബിഐ സംഘം റെയ്ഡ് നടത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ലല്ലിക്കെതിരെ സിബിഐ വ്യാഴാഴ്ച രാത്രിി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ദെല്‍വിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിദേശ കമ്പനിക്കു സംപ്രേഷണ കരാര്‍ നല്‍കാനായി 135 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ലല്ലിയുടെ പേരിലുള്ള ആരോപണം.
The Central Bureau of Investigation (CBI) on Friday raided the offices and residences of suspended Prasar Bharati chief executive officer (CEO) BS Lalli and Waseem Ahmed Dehlvi of Zoom Communications for their alleged involvement in the Commonwealth Games (CWG) broadcasting scam.