തൊഴിലാളികള്‍ ഉദ്യോഗസ്ഥനെ ചുട്ടുകൊന്നു
ഭുവനേശ്വര്‍ : ഒറീസയിലെ ബൊളങ്കിര്‍ ജില്ലയിലെ ഒരു സ്റ്റീല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥനെ തൊഴിലാളികള്‍ ചേര്‍ന്ന് തീകൊളത്തി കൊന്നു.
സ്വകാര്യ സ്റ്റീല്‍ കമ്പനിയായ പവ്‌മെക്‌സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ആര്‍ .എസ് റായിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
റായി കന്പനിയില്‍ നിന്നും ഉച്ചഭക്ഷണത്തിന് വീട്ടിലേയ്ക്ക് പോകുംവഴി ഗേറ്റില്‍ അദ്ദേഹത്തിന്റെ കാര്‍ തടയുകയും പിന്നീട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് റായി ഉള്ളിലിരിക്കെ തന്നെ വാഹനത്തിന് തീയിടുകയുമാണ് ചെയ്തത്.
തീയിരുന്നതിന് മുന്പ് ഡ്രൈവറോടും കാറിലുണ്ടായിരുന്ന മറ്റൊരാളോടും പുറത്തിറങ്ങാന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. തീകൊളുത്തി ഉടനെ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി തീയണച്ച് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്‌ളാന്റ് കവാടത്തിനു സമീപം മാസങ്ങളായി ധര്‍ണ നടത്തുന്നവരാണ് ഈ തൊഴിലാളികളെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications