കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവിസി: കേരളം തെറ്റിദ്ധരിപ്പിച്ചുവെന്ന് കേന്ദ്രം

  • By Lakshmi
Google Oneindia Malayalam News

PJ Thomas
ദില്ലി: ചീഫ് വിജിലന്‍സ് കമ്മിഷണര്‍(സിവിസി) പി.ജെ. തോമസിനെതിരെയുള്ള കേസുകളെക്കുറിച്ച് മറച്ചു വച്ച് കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കേന്ദ്രത്തിന്റെ ആരോപണം.

സിവിസി നിയമനം നിയമവിരുദ്ധമാണെന്ന കോടതിയുടെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോമസിന്റെ ഔദ്യോഗിക രേഖകള്‍ തയാറാക്കിയതെന്ന് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ്(ഡിപിടി) വ്യക്തമാക്കി. വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഡിപിടിയുടെ ആരോപണം.

പാമോയില്‍ കേസില്‍ വിചാരണ നേരിടുന്ന വിവരം മറച്ചുവച്ച് തോമസിനെ സിവിസിയായി നിയമിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് ഡിപിടിയുടെ വിശദീകരണം.

ഡിപിടി നല്‍കിയ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഉന്നതാധികാരസമിതി തോമസിനെ നിയമിച്ചത്.

സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവരങ്ങളാണ് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ എക്‌സിക്യൂട്ടീവ് റെക്കോഡ് ഷീറ്റില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ കേരള കേഡര്‍ ഐഎഎസുകാരനായ തോമസിന്റെ റെക്കോഡില്‍ അദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് ഉള്ള വിവരം സംസ്ഥാന സര്‍ക്കാര്‍ മറച്ചു വയ്ക്കുകയായിരുന്നുവെന്ന് ഡിപിടി പറയുന്നു.

ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കു സമര്‍പിച്ച ബയോഡാറ്റ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. എക്‌സിക്യൂട്ടീവ് റെക്കോഡ് ഷീറ്റില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ്-മറുപടിയില്‍ പറയുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി പി. ചിദംബരം, പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് എന്നിവര്‍ അംഗങ്ങളായ ഉന്നതാധികാരസമിതിയില്‍ തോമസിന്റെ പേര് പരിഗണനയ്ക്കു വന്നത്.

തോമസിന്റെ പേരിലുള്ള കേസുള്ള കാര്യം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും അദ്ദേഹത്തിന്റെ റെക്കോഡ് ഷീറ്റില്‍ ഈ പരാമര്‍ശം ഇല്ലെന്ന ന്യായംപറഞ്ഞാണ് നിയമനം നടത്തിയത്.

English summary
DoPT, in an RTI reply, over CVC PK Thomas' appointment, said that executive record sheet maintained by it was prepared on the basis of information provided by state governments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X