മാനഭംഗത്തിന് സാഹായം; 34കാരി അറസ്റ്റില്‍
മുംബൈ: പതിനേഴുകാരിയെ മാനഭംഗപ്പെടുത്താന്‍ യുവാവിന് സാഹയം ചെയ്തുകൊടുത്ത മുപ്പത്തിനാലുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലെ കുര്‍ള സ്വദേശിനിയായ ഹര്‍ഷ കുറയെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഷഹന്‍വാസ് ഷെയ്ഖ് എന്ന ഇരുപത്തിയാറുകാരന് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒത്താശ ചെയ്തുകൊടുത്തത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പലവട്ടം യുവാവ് കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പീഡനത്തിനിരയായ കുട്ടിയുടെ അമ്മയും ഹര്‍ഷയും ചേര്‍ന്ന് ഒരു കോച്ചിങ് ക്ലാസ് നടത്തുന്നുണ്ട്. ഹര്‍ഷയുടെ പരിചയക്കാരനായ ഷെയ്ഖ് കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ഷ ഇപ്രകാരം ചെയ്യുകയും പിന്നീട് ഷെയ്ഖിന് കുട്ടിയെ പീഡിപ്പിക്കാന്‍ അവസരങ്ങളുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു.
കോളെജില്‍പോകാതെ ഷെയ്ഖിനൊപ്പം നഗരത്തില്‍ കറങ്ങിയ മകളെ കണ്ട അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെപീഡിപ്പിച്ചുവെന്ന പേരില്‍ പൊലീസ് ഷെയ്ഖിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഹര്‍ഷയെ അറസ്റ്റുചെയ്തത്.












Click it and Unblock the Notifications