നടന്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?

ജഗദീഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതായി മുമ്പുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസിനോടുള്ള താല്‍പര്യം പലവട്ടം ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കളാണ് ജഗദീഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍പലവട്ടം ജഗദീഷുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. ഒടുവിലാണ് സ്ഥാനാര്‍ഥിയാകാന്‍ ജഗദീഷ് സമ്മതം അറിയിച്ചത്.
ഇതിനിടെ നടന്‍ മുകേഷും ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് സൂചനയുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നിന്ന് ഇടതുസ്ഥാനാര്‍ഥിയായി മുകേഷ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു താരം പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറാണ്.












Click it and Unblock the Notifications