കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാറിനും കെ സുധാകരനും എജിയുടെ നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: സുപ്രീം കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കെ.സുധാകരന്‍ എം.പിക്കും ജുഡിഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്ക്കുമെതിരെ അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു.

കോടതിയലക്ഷ്യക്കേസിന് അനുമതി തേടുന്ന അപേക്ഷയിന്മേലാണ് എജിയുടെ നോട്ടീസ്.
മാര്‍ച്ച് 16ന് വൈകിട്ട് 4.30ന് നടക്കുന്ന സിറ്റിംഗില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് സുധാകരനും ഗണേശിനുമുള്ള നോട്ടീസില്‍ പറയുന്നു.

ഹാജരായില്ലെങ്കില്‍ വാദം കേള്‍ക്കാതെ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സമ്മേളനത്തില്‍ സംസാരിക്കവരെയാണ് ഇരുവരും ജുഡീഷ്യറിയ്‌ക്കെതിരെ സംസാരിച്ചത്.

ജുഡിഷ്യറിയുടെ അന്തസ് തകര്‍ക്കുന്ന പ്രസ്താവന നടത്തിയ ഇരുവര്‍ക്കുമെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തൃശൂരിലെ നിയമസഹായ വേദി ചെയര്‍മാന്‍ സി.ഐ. എഡിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദിന്റെ നടപടി.

English summary
Advocate General CP Sudhakara Prasad send a legal notice to Congress MP K Sudhakaran and MLA Ganesh Kumar over their speech against Judiciary. They told to present for a sitting in connection with the case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X