സി-ഡാറ്റ് സെന്റര്‍ : വിഎസിനെതിരെ ഉമ്മന്‍ചാണ്ടി

ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു കത്തു നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി ഡാറ്റിന്റെ കരാര്‍ അവസാനിച്ച ശേഷം റിലയന്‍സ് നിഗൂഢമായാണ് സെന്റര്‍ കൈവശമാക്കിയത്. ഹീനമാര്‍ഗത്തിലുടെ നടത്തിയ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസും സംശയത്തിന്റെ നിഴലില്‍ ആണ്- ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് സി-ഡാറ്റ് പോലെയുള്ള സ്ഥാപനം ഒരു പൊതുമേഖലാ കമ്പനിയെ ഏല്‍പ്പിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സാമ്പത്തിക വിഷയം മാത്രമല്ല ഇതില്‍ വരുന്നത്, സംസ്ഥാനത്തെ സംബന്ധിച്ച് മുഴുവന്‍ രേഖകളും ശേഖരിച്ചുവച്ചിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യിലേക്ക് പോവുകയാണ്.
അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈ രേഖകള്‍ ഉപയോഗിക്കുന്ന അവസ്ഥയാണിതെന്നും സംസ്ഥാനത്തിന്റെ നയത്തില്‍ നിന്നു പിന്നോട്ടുപോകുന്ന സ്ഥിതിയാണിതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
സ്മാര്‍ട്‌സിറ്റി കരാര്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളം വില്‍പ്പനയ്ക്ക് എന്ന് പ്രചാരണം നടത്തിയ വി.എസ് അച്യൂതാനന്ദന് ടീകോം ആവശ്യപ്പെട്ട കരാറുകള്‍ അംഗീകരിച്ച് കരാറില്‍ ഒപ്പുവയ്‌ക്കേണ്ടിവന്നു.
ലോട്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ഇപ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് ഒരു അന്യസംസ്ഥാന ടിക്കറ്റും വില്‍ക്കുന്നില്ല. ഇതെന്തുകൊണ്ടണെന്ന് പരിശോധിക്കണം.
സംസ്ഥാനം വേണ്ടരീതിയില്‍ നടപടി സ്വീകരിച്ചപ്പോള്‍ ലോട്ടറി വില്‍പ്പന നിന്നു. കോടതികളില്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരന്‍ എന്ന് ആരോപിക്കപ്പെടുന്ന നന്ദുകമാറിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അടൂര്‍ പ്രകാശിനെതിരെ ഉന്നയിക്കുന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കലക്ടറുടെ ഉത്തരവ് അദ്ദേഹം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications