Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥി: പരസ്യപ്രസ്താവന വേണ്ടെന്ന് ചെന്നിത്തല

Ramesh Chennithala
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെ ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പരസ്യ പ്രസ്താവന നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ വേണ്ട പ്രാതിനിധ്യം നല്കുമെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഡിസിസികള്‍ തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ തൊടുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുക്കരുതെന്ന് ഇടുക്കി ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ മാണി വിഭാഗവുമായി ചര്‍ച്ച വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മലപ്പുറത്ത് വര്‍ദ്ധിപ്പിച്ച നാലു സീറ്റുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

കെ.മുരളീധരന് സീറ്റു നല്‍കണമെന്ന് ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ബീരാന്‍കുട്ടിയാണ് ഇക്കാര്യം ഉന്നയിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിലുടെ കോഴിക്കോട് പുതുതായി രൂപീകരിച്ച നാല് സീറ്റുകളില്‍ മുന്നെണ്ണം കോണ്‍ഗ്രസിനു വേണമെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

എല്ലാ ജനവിഭാഗത്തേയും നിരാശരാക്കിയ അഴിമതി ഭരണമാണ് കേരളത്തില്‍ ഉണ്ടായതെന്നും പല കാര്യങ്ങളിലും കൂട്ടുത്തരവാദിത്തമില്ലെന്നും സര്‍ക്കാര്‍ തെളിയിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

മുതിര്‍ന്ന നേതാക്കളെത്തന്നെ വീണ്ടും മത്സരിപ്പിക്കാതെ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും. മൂന്നു വട്ടം മത്സരിപ്പിച്ചവരെ വീണ്ടും മത്സരിപ്പിക്കാതെ യുവാക്കളെ പരിഗണിക്കണമെന്ന് കെഎസ് യുവും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+