കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചില്‍ കുറഞ്ഞതൊന്നും നടക്കില്ല: ഗൗരിയമ്മ

  • By Lakshmi
Google Oneindia Malayalam News

KR Gowri
തിരുവനന്തപുരം: യുഡിഎഫ്-ജെഎസ്എസ് സീറ്റ് വിഭജന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ജെഎസ്എസിന് അഞ്ചു സീറ്റു വേണമെന്ന ആവശ്യത്തില്‍ ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ ഉറച്ചുനിന്നു.

അരൂരിനു പകരം ചേര്‍ത്തല വേണമെന്നും ജെഎസ്എസ് ആവശ്യപ്പെട്ടു.വാമനപുരം വിട്ടു തന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വേണമെന്നും ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാര്‍ച്ച് എട്ടോടെ ജെഎസ്എസിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാമെന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.

കൊടുങ്ങല്ലൂര്‍, കായംകുളം പുതുതായി മാവേലിക്കര, തിരുവനന്തപുരം സെന്‍ട്രല്‍, ചേര്‍ത്തല എന്നീ സീറ്റുകളാണ് ജെഎസ്എസ്. ആവശ്യപ്പെട്ടത്.

കെ.കെ ഷാജു മത്സരിച്ച പന്തളം മണ്ഡലം ഇല്ലാതായതിനെത്തുടര്‍ന്നാണ് മാവേലിക്കരയ്ക്ക് അവകാശവാദം ഉന്നയിച്ചത്്. ഗൗരിയമ്മ മത്സരിച്ചിരുന്ന അരൂരിനു പകരം ചേര്‍ത്തല വേണമെന്നാണ് മറ്റൊരാവശ്യം. തിരുവനന്തപുരം സെന്‍ട്രല്‍ ഒഴിവാക്കിക്കൊണ്ട് മറ്റു നാലു സീറ്റുകളും നല്‍കാനുള്ള സാധ്യതയാണുള്ളത്.

വിമതരെ നിര്‍ത്തി ഘടകകക്ഷികളെ പരാജയപ്പെടുത്തുന്ന പരിപാടി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. അത്തരം സംഭവം ഇനി ഉണ്ടാവില്ലെന്നും അരൂരിലെ കാര്യത്തില്‍ നടപടി എടുത്തെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വെള്ളിയാഴ് മുതല്‍ മാര്‍ച്ച് ഏഴു വരെ മറ്റു ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനുശേഷം 8നു ഗൗരിയമ്മയുമായി ചര്‍ച്ച നടത്തും. ആദ്യം അവരുടെ പ്രശ്‌നം തന്നെ പരിഹരിക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി. പുതുതായി വന്ന കക്ഷികള്‍ക്കുവേണ്ടി എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നും തങ്കച്ചന്‍ അറിയിച്ചു.

വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഗൗരിയമ്മയ്‌ക്കൊപ്പം കെകെ ഷാജു, രാജന്‍ബാബു, ഉമേഷ് ചള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു.

English summary
The deadlock over the seat sharing between the UDF and JSS for the upcoming Assembly election continues, with the bilateral talks failing to reach an agreement. Speaking to the reporters after the bilateral talks held here today, Senior JSS leader KR Gowriyamma said that the party would remain firm on its demand for five seats within the UDF for the election on April 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X