കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ പിന്തുണ പിന്‍വലിച്ചു, സര്‍ക്കാര്‍ വീഴില്ല

Google Oneindia Malayalam News

M Karunanidhi
ചെന്നൈ: ഡിഎംകെ യുപിഎയുടെ നേതൃത്ത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കാര്യത്തില്‍ ഇരു കക്ഷികള്‍ക്കും യോജിയ്ക്കാന്‍ കഴിയാത്തതാണ് പുതിയ രാഷ്ട്രീയ നീക്കത്തില്‍ കലാശിച്ചത്.

എന്നാല്‍ ഡിഎംകെയുടെ പിന്തുണ പിന്‍വലിയ്ക്കല്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിയ്ക്കില്ല. ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ 543 അംഗങ്ങളുള്ള ലോക് സഭയില്‍ യുപിഎയുടെ അംഗ ബല് 242 ആയി കുറഞ്ഞിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്. പക്ഷേ സമാജ് വാദി പാര്‍ട്ടി, ബിഎസ് പി തുടങ്ങിയവരൊക്കെ വേണമെങ്കില്‍ പുറത്ത് നിന്ന് തുണയ്ക്കുന്നവരാണ്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 22 സീറ്റും ബിഎസ്പിയ്ക്ക് 21 സീറ്റും ഉണ്ട്. ഇതാണ് യുപിഎയെ ശക്തമാക്കുന്നത്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രമായാണ് ഡിഎംകെയുടെ പുതിയ നീക്കം.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കുകയാണ്. സീറ്റ് വിഭജനത്തില്‍ ധാരണ ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായാണ് ഡി.എം.കെ അറിയിച്ചത്.

പതിവു പോലെ ഇപ്പോഴും മന്ത്രിമാര്‍ രാജി പ്രധാന മന്ത്രിയ്ക്ക് നല്‍കാതെ പാര്‍ട്ടി നേതാവായ കരുണാനിധിയ്ക്ക് നല്‍കി പ്രഹസനം നടത്തുമെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് തങ്ങളുടെ വഴിയ്ക്ക് വന്നാല്‍ ഈ രാജി കത്തുകള്‍ കരുണാനിധി പ്രധാന മന്ത്രിയ്ക്ക് കൈമാറുകയില്ല.

യു.പി.എ സര്‍ക്കാരിന് ഇനി പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രം നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്ന് ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ് നാട് നിയമസഭയില്‍ ആകെയുള്ളത് 234 സീറ്റുകളാണ്. കോണ്‍ഗ്രസിന് 60 സീറ്റ് നല്‍കാന്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചയില്‍ ഏകദേശ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അവസാന നിമിഷം മൂന്ന് സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്.

ധാരണയിലെത്തിയതിന് പിന്നാലെ കൂടുതല്‍ സീറ്റ് ചോദിച്ചതിലൂടെ കോണ്‍ഗ്രസിന് സഖ്യം തുടരാന്‍ താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വ്യാഴാഴ്ച ചെന്നൈയില്‍ ചര്‍ച്ചകള്‍ക്കെത്തിയ തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്താതെ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു.

എ.ഐ.സി.സി നടത്തിയ സര്‍വേയില്‍ ഡി.എം.കെയുമായി സഖ്യം തുടരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നാണ് കണ്ടിരുന്നത്. ഇതാവാം കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്.

ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ 543 അംഗങ്ങളുള്ള ലോക് സഭയില്‍ യുപിഎയുടെ അംഗ ബല് 242 ആയി കുറഞ്ഞിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്. പക്ഷേ സമാജ് വാദി പാര്‍ട്ടി, ബിഎസ് പി തുടങ്ങിയവരൊക്കെ വേണമെങ്കില്‍ പുറത്ത് നിന്ന് തുണയ്ക്കുന്നവരാണ്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 22 സീറ്റും ബിഎസ്പിയ്ക്ക് 21 സീറ്റും ഉണ്ട്. ഇതാണ് യുപിഎയെ ശക്തമാക്കുന്നത്.

English summary
In an apparent act of brinkmanship, the DMK on Saturday decided to pull out of the Congress-led government at the Centre after talks between the two parties on seat-sharing for the Tamil Nadu Assembly elections failed. DMK president M Karunanidhi, who had last night accused the Congress of being unreasonable in its demand, on Saturday charged the ally of trying to push it out of the UPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X