കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോതമംഗലം പെണ്‍വാണിഭം: യുവതിയെ ചോദ്യം ചെയ്തു

  • By Lakshmi
Google Oneindia Malayalam News

പെരുമ്പാവൂര്‍: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള കോതമംഗലം പെണ്‍വാണിഭ കേസില്‍പ്പെട്ട യുവതിയെ ഐജി ആര്‍. ശ്രീലേഖ ചോദ്യംചെയ്തു. പെരുമ്പാവൂര്‍ ഒന്നാംമൈലിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്.

മുസ്‌ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹര്‍ജി നല്‍കിയശേഷം ഇവര്‍ അത് പിന്‍വലിച്ചിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ കുഞ്ഞാലിക്കുട്ടി 15 ലക്ഷം രൂപ നല്‍കിയെന്ന് ബന്ധുവായ റൗഫ് അടുത്തിയിടെ വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ശ്രീലേഖ യുവതിയെ ചോദ്യംചെയ്തത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഐജി പെരുമ്പാവൂരിലെ യുവതിയുടെ എത്തിയത്.

കുഞ്ഞാലിക്കുട്ടിക്കൊപ്പം മുന്‍ കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെതിരേയും യുവതിയുടെ ആദ്യ ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരു പ്രശസ്ത ധ്യാന കേന്ദ്രത്തിലെ വൈദികന്‍ വഴി യുവതിയെ അനുനയിപ്പിച്ച് ഹര്‍ജി പിന്‍വലിപ്പിക്കുകയായിരുന്നുവെന്നാണ് റൗഫിന്റെ വെളിപ്പെടുത്തല്‍.

English summary
IG R Sreelekha quissed the woman how are the victim of controversial Kothamangalam sex scandal case against Muslim League leader PK Kunjaikutty,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X