ഡിഎംകെ മന്ത്രിമാര്‍ തിങ്കളാഴ്ച രാജിക്കത്ത് നല്‍കും

എം.കെ അഴഗിരിയും ദയാനിധി മാരനുമടക്കം ആറ് മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയില്‍ ഡിഎംകെയ്ക്കുള്ളത്. പിന്തുണ പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനത്തിനു ശേഷം ഇതേവരെ ഒരു കോണ്‍ഗ്രസ് നേതാവും ഡിഎംകെയുമായി ബന്ധപ്പെട്ടിട്ടില്ലെന്നു പാര്‍ട്ടി വക്താവ് ടിആര്‍ ബാലു വ്യക്തമാക്കി.
ഇതിനിടെ ധനമന്ത്രി പ്രണബ് മുഖര്‍ജിയും തമിഴ്‌നാടിന്റെ ചുമതലയുള്ള നേതാവ് ഗുലാംനബി ആസാദും, മന്ത്രി വയലാര്‍ രവിയും ഉള്‍പ്പെടെയുള്ളവര്‍ ഡിഎംകെയുമായി ആശയവിനിമയും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്‌തേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 13ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 63 സീറ്റ് ചോദിച്ചതാണ് മുന്നണി ബന്ധം വഷളാക്കിയത്. 60 സീറ്റ് നല്‍കാമെന്നു ഡിഎംകെ പറഞ്ഞെങ്കിലും 3 എണ്ണത്തിനു കൂടി കോണ്‍ഗ്രസ് വാശിപിടിച്ചതോടെ പ്രശ്‌നം വഷളാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച യുപിഎയ്ക്കുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചത്.












Click it and Unblock the Notifications