Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് സ്റ്റേഷനില്‍ യുവതിയെ മാനഭംഗപ്പെടുത്തി

പട്‌ന: പൊലീസ് സ്റ്റേഷനില്‍ വച്ച് യുവതിയെ മാനഭംഗത്തിനിരയാക്കിയതായി പരാതി. ബീഹാറിലെ ബഗഹ് ജില്ലിയിലെ പത്‌കോലി പൊലീസ് സ്റ്റേഷനിലാണ് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്.

സ്റ്റേഷനില്‍ വച്ച് രണ്ട് ഹോം ഗാര്‍ഡുകളാണ് യുവതിയെ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ സ്വദേശിനിയാണ് മാനഭംഗത്തിനിരയായത്.

ഇവര്‍ നാട്ടില്‍ നിന്നും ഒളിച്ചോടിയാണ് ഇവര്‍ ബഗഹില്‍ എത്തിയത്. പുറത്തുവച്ച് കണ്ട ഇവരെ സഹായം നല്‍കാമെന്ന് പറഞ്ഞ് ഗാര്‍ഡുകള്‍ സ്റ്റേഷനിലേയ്ക്ക് വളിച്ചുകൊണ്ടുവരുകയായിരുന്നു.

ബലാത്സംഗത്തിനിരയായ സ്ത്രീ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ ഉടന്‍ ഹോംഗാര്‍ഡുകളെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+