Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ മകനെതിരെ അന്വേഷണമില്ല: കാരാട്ട്

Karat
ദില്ലി: വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

അരുണിനതിരെ യുഡിഎഫ് ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവുണ്ടെങ്കില്‍ അതെ കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുള്ള കാര്യവും ലോട്ടറി കേസ് പ്രശ്‌നത്തില്‍ അരുണിനെതിരെയുള്ള ആരോപണം കൂടി സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തു നല്‍കിയ കാര്യവും കാരാട്ട് ചൂണ്ടിക്കാട്ടി.

കേരളത്തിലെ പാര്‍ട്ടിയെ ആര് നയിക്കും എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍ ബംഗാളില്‍ ബുദ്ധദേവ് തന്നെ ഇത്തവണയും തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ നയിക്കുമെന്ന് കാരാട്ട് അറിയിച്ചു.

വിഎസ് സ്ഥാനാര്‍ത്ഥിയാവുമോ എന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കുന്നതെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

പിണറായിയ്‌ക്കെതിരെയുള്ള ലാവലിന്‍ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടെന്നും ഇതെക്കുറിച്ച് പാര്‍ട്ടി ജനങ്ങളോട് എല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2ജി സ്‌പെക്ട്രം ഇടപാടില്‍ നഷ്ടം വന്ന തുക തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും. ഈ ഇടപാടില്‍ കുറ്റാരോപിതനായ എ രാജയ്ക്കുടെ കീഴില്‍ ടെലികോം സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറാക്കിയതില്‍ അപാകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+