ബിജെപി നേതാവിന്റെ സാരിവിതരണം വിവാദത്തില്‍
പാലക്കാട്: ബിജെപി ദേശീയനേതാവും നാഗ്പുരിലെ വ്യവസായപ്രമുഖനുമായ സി. ഉദയഭാസ്‌കര്‍ പാലക്കാട്ടു നടത്തിയ സാരി വിതരണം വിവാദത്തില്‍.
'സ്പാര്‍ക്ക്' എന്ന സന്നദ്ധസംഘടനയുടെ പേരിലാണ് ഉദയഭാസ്‌കര്‍ ആയിരക്കണക്കിനു കസവുസാരികള്‍ വിതരണം ചെയ്തത്. കൊടുന്തിരപ്പുള്ളി അനുഗ്രഹ കോംപ്ലക്‌സില്‍ ശനിയാഴ്ച രാവിലെ ഉദയഭാസ്‌കര്‍ നേരിട്ടെത്തിയാണ് സാരി വിതരണം ചെയ്തത്.
സാരിവിതരണത്തിനിടെ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായ ഉദയഭാസ്‌കര്‍ ഇത്തവണ പാലക്കാട് നിയോജകമണ്ഡലത്തില്‍നിന്നു മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തേ ലോക്‌സഭയിലേക്കു പാലക്കാട്ടുനിന്നു ജനവിധി തേടിയിട്ടുണ്ട്.
പാലക്കാട് അലനല്ലൂര്‍ സ്വദേശിയായ ഉദയഭാസ്‌കര്‍ 2006ലെ ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
ദേശീയനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ഉദയഭാസ്‌കര്‍തന്നെയാകും പാലക്കാട്ടെ സ്ഥാനാര്‍ഥിയെന്നാണു സൂചന. പക്ഷേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഇതില്‍ അതൃപ്തിയുണ്ട്.
തിഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാവു കൂടിയായ ഉദയഭാസ്‌കര്‍ നടത്തിയ സാരി വിതരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇതിനിടെ സാരി വിതരണത്തെകുറിച്ച് ഒന്നും അറിയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ പറഞ്ഞു.ഇതേക്കുറിച്ചു തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുമെന്നു മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ.വി. ഗോപിനാഥ് പറഞ്ഞു.












Click it and Unblock the Notifications