കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് സിപിഎമ്മിന്റെ ഭാഗ്യനക്ഷത്രം അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
കൊച്ചി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നകാര്യം സിപിഎം ഇനിയും തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന് ഇക്കാര്യത്തില്‍ വ്യക്തതക്കറവൊന്നുമില്ല. മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച വിഎസിന് പിന്തുണയുമായിട്ട് സുകുമാര്‍ അഴീക്കോട് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഭാഗ്യനക്ഷത്രമാണ് വിഎസ് എന്നാണ് അഴീക്കോട് പറയുന്നത്. വിഎസിനെ മത്സരരംഗത്തുനിന്നും മാറ്റിനിര്‍ത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെക്കൊണ്ട് സി പി എമ്മിന് ഗുണമേ ഉണ്ടായിട്ടുള്ളൂ. പഴയകാല കമ്യൂണിസ്റ്റുകാരുടെ നന്‍മ നിലനില്‍ക്കുന്ന അവസാനത്തെ ആളാണ് അദ്ദേഹം. സി പി എം വിഎസിനോട് നന്ദി പറയണം. അദ്ദേഹത്തിന് സീറ്റ് നല്‍കാതിരിക്കാനാവില്ല. സി പി എമ്മിന്റെ ഭാഗ്യനക്ഷത്രമാണ് വി എസ്- അഴീക്കോട് പറഞ്ഞു.

ധാര്‍മ്മികത തകര്‍ന്ന രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടിയെന്നും അഴീക്കോട് പറഞ്ഞു. എന്തായാലും അഴീക്കോടിനെപ്പോലെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയത് സിപിഎമ്മിന് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റമ്പിയപ്പോള്‍ വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അഴീക്കോട് വിഎസിനെതിരെ രംഗത്തെത്തുകയും ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ടിക്കാറില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇത് വിഎസിന് കൊണ്ടു, രണ്ടുപേരും കുറേനാള്‍ പിണങ്ങിനടക്കുകയും പരസ്പരം വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും വീണ്ടും ബന്ധപുതുക്കകയും ചെയ്തു.

English summary
Noted critic Sukumar Azhikode said that CPM should field CM VS Achuthanandan for the Coming Assembly Election. And he also said that VS is a real communist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X