ചെന്നിത്തല മനസ്സുതുറന്നു; മത്സരിക്കാന്‍ തയ്യാര്‍

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഏറെനാള്‍ മുമ്പുതന്നെ ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്ന ലക്ഷ്യത്തിനായി കുനീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നത് മുതിര്‍ന്ന നേതാവ് എകെ ആന്റണി എതിര്‍ത്താല്‍ ആ സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. എ കെ ആന്റണിയുടെ ഈ ശ്രമങ്ങളെ പ്രതിരോധിക്കാനായാണ് ചെന്നിത്തലയുടെ പുതിയ കരുനീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശങ്കരനാരായണന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ നായര്‍ സമുദായത്തിന്റെ വോട്ട് അദ്ദേഹത്തിന് ഗുണകരമാകും. എന്നാല്‍ അതേ ഘടകം തന്നെ ആയുധമാക്കുയെന്ന രീതിയിലായിരിക്കും ചെന്നിത്തലയുടെ നീക്കങ്ങള്‍.
സമുദായത്തിന്റെ പ്രതിനിധി എന്നത് ശങ്കരനാരായണന് അനുകൂല ഘടകമാണെന്ന് ആന്റണി കണക്കുകൂട്ടുന്നു. എന്നാല്‍, അതേ ഘടകം തന്നെ ആയുധമാക്കാനാണ് ചെന്നിത്തല ശ്രമിച്ചേയ്ക്കുക. ഇക്കാര്യത്തില്‍ ചെന്നിത്തലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന് മുമ്പേ കെ മുരളീധരന്റെ തിരിച്ചുവരവിനായി ചെന്നിത്തല തിരക്കിട്ടുപിടിച്ചത് മുഖ്യമന്ത്രിക്കസേര ലക്ഷ്യം വച്ചുകൊണ്ടുള്ള തന്റെ നീക്കത്തിന് ശക്തികൂട്ടാനുംകൂടി വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications