വീണ്ടും സാരിവിതരണം: പാലക്കാട്ട് സംഘര്‍ഷം
പാലക്കാട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ബിജെപി നേതാവ് ഉദയ്ഭാസ്‌കര്‍ പാലക്കാട്ടെ കൊടുന്തിരപ്പുള്ളിയില്‍ സാരിവിതരണം നടത്തിയതിന് പിന്നാലെ ഞായറാഴ്ച കാലത്ത് കണ്ണാടിയിലും സമാനമായ സംഭവം നടന്നു.
മാതൃജ്വാല എന്ന സംഘടനയുടെ പേരില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റാണ് സാരി വിതരണം സംഘടിപ്പിച്ചത്. കൊടുന്തിരപ്പുള്ളിയില്‍ സാരിവിതണം നടത്തിയ ബിജെപി ദേശീയ നേതവ്് ഉദയ്ഭാസ്‌കര്‍ തന്നെയാണ് കണ്ണാടിയിലെ സാരിവിതരണത്തിന് പിന്നിലുമെന്നാണ് സൂചന.
കണ്ണാടിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സാരിവിതരണപരിപാടി സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ഇത് സംഘര്‍ഷത്തിനിടയാക്കി. സാരിവിതരണസംഭവമറിഞ്ഞ് പ്രകടനമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാരികള്‍ വലിച്ചെറിഞ്ഞു. സാരിവാങ്ങാനെത്തിയ നൂറിലേറെ സ്ത്രീകള്‍ ചിതറിയോടി. സംഭവമറിഞ്ഞെത്തിയ പൊലീസ് സാരികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നയാളാണ് മഹാരാഷ്ട്രയില്‍ വ്യവസായിയായ ഉദയഭാസ്‌കര്‍.
ശനിയാഴ്ചത്തെ സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications