തായ്‌പേയ്: തായ്‌വാനിലെ തായ്ചുങ് നഗരത്തിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പബ്ബിലെ നര്‍ത്തകന്‍ ഉപയോഗിച്ച പടക്കത്തില്‍ നിന്നാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പബ്ബില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീ വേഗത്തില്‍ അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും അതിനോടകം തന്നെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.