സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു

നിലവിലെ സാഹചര്യം അനുസരിച്ചു സ്വര്‍ണത്തിന്റെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണവില പവന് പതിനാറായിരത്തില്‍ തൊടാന്‍ ഇനി വെറും 200 രൂപമാത്രമേ ഉയരേണ്ടതുള്ളു.
ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,435.30 ഡോളറാണ് ഇപ്പോള്‍. ഈജിപ്തിന് പിന്നാലെ ലിബിയയിലും മറ്റ് അറബ് രാജ്യങ്ങളിലും ആഭ്യന്തരകലാപം രൂക്ഷമായതോടെയാണ് കുറച്ചുനാള്‍ വലിയ മാറ്റമില്ലാതെ നിന്ന സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.
പ്രക്ഷോഭത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വിലയും ഉയരുന്നുണ്ട്. എണ്ണ വില ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും മുന്നേറുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications