മുലായവും മകനും വീട്ടുതടങ്കലില്‍

ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്തുടനീളം വ്യാപക പ്രാരണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് ഇരുവരും വീട്ടു തടങ്കലിലായതെന്നാണ് സൂചന.
തങ്ങളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മുലായം സിംഗ് ലോക്‌സഭ സ്പീക്കര്‍ മീരാ കുമാറിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മുലായം സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
സീറ്റുവിഭജനത്തര്‍ക്കത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ ഡിഎംകെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും യുപിഎ സര്‍ക്കാര്‍ വീഴില്ലെന്നും പറഞ്ഞുകൊണ്ട് മുലായം ഞായറാഴ്ച രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications