കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിസഭ വീഴില്ല: മുലായം സിങ്

  • By Lakshmi
Google Oneindia Malayalam News

Mulayam
ലഖ്‌നൊ: കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തകര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന് തുറന്ന പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി.

ഡിഎംകെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രസര്‍ക്കാറിന് ഭീഷണിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് ഞായറാഴ്ച പറഞ്ഞു.

തന്റെ പാര്‍ട്ടി യുപിഎ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടില്ലെന്നും മുലായം അറിയിച്ചു.

ലോക്‌സഭയില്‍ ഡിഎംകെയെക്കാള്‍ നാല് അംഗങ്ങള്‍ എസ്പിയ്ക്ക് അധികമുണ്ട്. മുലായത്തിന്റെ പിന്തുണ ഉറപ്പായതോടെ ഡിഎംകെയെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്ന് ഏതാണ്ട ഉറപ്പായിക്കഴിഞ്ഞു.

കേന്ദ്ര മന്ത്രിസഭയില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കുമെന്നു ഡിഎംകെ പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹാരത്തിനോ ചര്‍ച്ചകള്‍ക്കോ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുന്നില്ല. തിങ്കളാഴ്ച ഡിഎംകെ മന്ത്രിമാര്‍ രാജി നല്‍കുമെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വം തന്നെയോ പാര്‍ട്ടിയെയോ ബന്ധപ്പെട്ടിട്ടില്ലെന്നു തുറന്നുപറഞ്ഞ കരുണാനിധി, സീറ്റ് വിഭജനത്തര്‍ക്കം ബന്ധം തകരാനുള്ള പലകാരണങ്ങളില്‍ ഒന്നാണെന്നും വ്യക്തമാക്കി. ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ സൂചനയാണു പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് ശ്രമിക്കാത്തതിന് കാരണമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

ഡിഎംകെയുമായുള്ള പ്രശ്‌നം പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാക്കളാരും യാതൊരു ചര്‍ച്ചകളിലും ഏര്‍പ്പെടുന്നില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രി സഭയില്‍ എം.കെ. അഴഗിരി, ദയാനിധിമാരന്‍, സഹമന്ത്രിമാരായ ഡി. നെപ്പോളിയന്‍, എസ്. ഗാന്ധിശെല്‍വന്‍, എസ്. ജഗത്രക്ഷകന്‍, എസ്.എസ്. പളനിമാണിക്യം എന്നിവരാണ് ഡിഎംകെയ്ക്കുള്ളത്.

English summary
The Samajwadi Party (SP) sees the Congress- DMK confrontation on the seat-sharing formula in Tamil Nadu as an opportunity to snuggle itself into the UPA tent so as to get a share of the power pie. Even though the party remained non-committal on Sunday on the question of joining the Manmohan Singh government, its leadership was anxiously awaiting the outcome of the latest crisis to have hit the UPA,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X