സിവിസി: ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്ന് സിങ്

അഴിമതിക്കേസില്‍ അകപ്പെട്ട തോമസിനെ നിയമിച്ചതില്‍ സംഭവിച്ച പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.സിവിസി നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും- സിവിസി നിയമനം സംബന്ധിച്ചു ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
നേരത്തെ ജമ്മു കശ്മീരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും നിയമനത്തിലെ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ സിവിസി നിമയനകാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി.
സിവിസി നിയമനം സംബന്ധിച്ച് വിവാദമുയര്‍ന്ന് ഏറെനാളുകള്‍ക്ക് ശേഷം ഫെബ്രുവരി മൂന്നിനാണ് കോടതി പിജെ തോമസിന്റെ നിയനം റദ്ദാക്കിയത്. കേരളത്തിലെ പാമോയില്‍ കേസില്‍ പങ്കുള്ള തോമസിനെ സിവിസി ആയി നിയിമിച്ചതിന് കോടതി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications