കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ പുനപ്പരിശോധന നടത്തണം: പ്രണബ്

  • By Lakshmi
Google Oneindia Malayalam News

Pranab
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കാനുള്ള ഡിഎംകെയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു.

യുപിഎയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കാനുള്‌ല നിലപാടില്‍ അയവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രണബ് വിളിച്ചിരുന്നതായി ഡിഎംകെ ലോക്‌സഭ കക്ഷി നേതാവ് ടി.ആര്‍.ബാലു സ്ഥിരീകരിച്ചു.

തീരുമാനം പുനഃപരിശോധിക്കണമെന്നു കരുണാനിധിയോട് ആവശ്യപ്പെടണമെന്നു പ്രണബ് ആവശ്യപ്പെട്ടതായി ബാലു അറിയിച്ചു. പ്രണബിന്റെ അഭ്യര്‍ഥനയുടെ പശ്ചാത്തലത്തില്‍ കരുണാനിധിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നു ടി.ആര്‍.ബാലു അറിയിച്ചു.

കോണ്‍ഗ്രസ് നിലപാടില്‍ അയവു വരുത്തിയാല്‍ ഒത്തുതീര്‍പ്പു സാധ്യതയുണ്ടെന്നു ടി.ആര്‍. ബാലു ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രണബ് ബാലുവിനെ വിളിച്ചതെന്നാണു സൂചന.

കേന്ദ്ര മന്ത്രിസഭയില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കുമെന്നു ഡിഎംകെ പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി പരിഹാരത്തിനോ ചര്‍ച്ചകള്‍ക്കോ കോണ്‍ഗ്രസ് ഇതുവരെ മുന്‍കൈയെടുത്തിരുന്നില്ല. മാത്രമല്ല ഡിഎംകെയുമായി നേതാക്കളാരും ചര്‍ച്ചകളൊന്നും നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ പരാജയപ്പെട്ടതാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 60 സീറ്റുകള്‍ വരെ നല്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ 63 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതായുമാണ് ഡി.എം.കെ ആരോപിക്കുന്നത്.

English summary
The DMK-Congress alliance appeared headed for a break with six Union Ministers of the regional party set to resign today even as Finance Minister Pranab Mukherjee appealed to Tamil Nadu Chief Minister M Karunanidhi to reconsider his decision to pull out of the UPA Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X