'ഗൗരിയമ്മ ജയിച്ചാല്‍ സ്വര്‍ണമോതിരം നല്‍കും'
അരൂര്‍: ജെഎസ്എസ് നേതാവ് കെ.ആര്. ഗൌരിയമ്മ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചാല്‍, തന്റെ വകയായി സ്വര്‍ണമോതിരം സമ്മാനം നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
നിലവില്‍ ഗൗരിയമ്മയ്ക്ക് ഓര്‍മശക്തിയും കര്മശക്തിയുമില്ല. അരൂര്‍ എന്നല്ല, ഏതു മണ്ഡലത്തില്‍ അവര്‍ മല്‍സരിച്ചാലും പതിനായിരം വോട്ടു പോലും ലഭിക്കില്ല. വ്യക്തിപരമായി ഗൗരിയമ്മയോട് വിരോധമൊന്നുമില്ല.
പ്രായാധിക്യം കണക്കിലെടുത്ത് അവര്‍ മല്‍സര രംഗത്ത് നിന്നു പിന്മാറി മറ്റുള്ളവര്‍ക്ക് മല്‍സരിക്കാനുള്ള സാഹചര്യം ഒരുക്കണം. വാഹനത്തില്‍ കയറാനും ഇറങ്ങാനും അവര്‍ക്കിപ്പോള്‍ പരസഹായം വേണം. ഈ അവസ്ഥയിലാണ് വീണ്ടും അങ്കത്തിനിറങ്ങാന്‍ ഒരുങ്ങുന്നത്- വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഗൗരിയമ്മ ഭരണത്തില്‍ ഉണ്ടായിരുന്ന സമയത്ത് ഈഴവ സമുദായത്തെ സഹായിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ഗൗരിയമ്മയെക്കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായം ഇല്ലായിരുന്നു. എം.വി. രാഘവനും ഇതേ ഗണത്തില്‍പ്പെടുന്ന കക്ഷിയാണ് വെള്ളാപ്പള്ളി പറഞ്ഞു.
വി.എസ് അച്യുതാനന്ദനും മല്‍സരിക്കാന്‍ ഒരുങ്ങുകയാണല്ലോ എന്നു ചോദിച്ചപ്പോള്‍ വിഎസിന് തനിയെ വണ്ടിയില്‍ കയറാനും, ഇറങ്ങാനും കഴിയുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. വി.എസ്. മല്‍സരിക്കണമെന്നു പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മല്‍സരിക്കണമെന്നു തന്നെയാണ് തന്റെയും അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഞായറാഴ്ച എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications