5 സീറ്റില്ലെങ്കില്‍ യുഡിഎഫ് വിടും: ഗൗരിയമ്മ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് ലഭിച്ചില്ലെങ്കില്‍ യുഡിഎഫുമായി തെറ്റിപ്പിരിയേണ്ടി വരുമെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മ പറഞ്ഞു.
സീറ്റ് ലഭിച്ച ശേഷം മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുമെന്നും ജെഎസ്എസ് യോഗത്തിനു ശേഷം അവര്‍ അറിയിച്ചു.
അതേസമയം താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വെള്ളാപ്പള്ളിയ്ക്ക് ജെ.എസ്.എസില്‍ മുതല്‍ മുടക്കില്ലെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.
ഗൗരിയമ്മയ്ക്ക് നന്നേ പ്രായമായെന്നും മത്സരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മത്സരിച്ച് ജയിച്ച് കാണിച്ചാല്‍ ഗൗരിയമ്മ താന്‍ ഒരു സ്വര്‍ണമോതിരം സമ്മാനിക്കുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരിക്കുകയാണ്.












Click it and Unblock the Notifications