തിരഞ്ഞെടുപ്പ്: ചെന്നിത്തല മത്സരിച്ചേക്കും

അതേ സമയം തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകളെക്കുറിച്ച് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ചോദ്യത്തിനുത്തരമായി ചെന്നിത്തല പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല. കെ.മുരളീധരനും പത്മജാ വേണുഗോപാലും പാര്‍ട്ടിക്ക് അനിവാര്യമായി മാറിയിരിക്കുന്നു. ഇവര്‍ മത്സരിക്കണമോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വട്ടിയൂര്‍ക്കാവ്, ഹരിപ്പാട് അല്ലെങ്കില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാവും ചെന്നിത്തല മത്സരിക്കുകയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.












Click it and Unblock the Notifications