കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് പ്രേമികള്‍ക്ക് ലാത്തിചാര്‍ജ്

  • By Lakshmi
Google Oneindia Malayalam News

Cricket
നാഗ്പൂര്‍: ക്രിക്കറ്റ് പ്രേമികള്‍ക്കുനേരെ നാഗ്പൂരില്‍ പൊലീസ് ലാത്തിവീശി. ശനിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടിക്കറ്റ് വില്‍പനക്കിടെയാണു സംഭവം.

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ കൌണ്ടറില്‍ ടിക്കറ്റ് വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനാണ് പൊലീസ് ലാത്തിവീശിയതെന്നാണു റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് കൌണ്ടര്‍ താല്‍ക്കാലികമായി അടച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

നേരത്തെ ബാംഗ്ലൂരിലെ ചിന്നസാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ഇംഗണ്ട് മാച്ചിന്റെ ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്‍ക്കു നേരെയും പൊലീസ് ലാത്തി വീശിയിരുന്നു. ഈ സംഭവം വിവാദമാവുകയും ക്രിക്കറ്റ് അസോസിയേഷനോട് ഐസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു.

ലാത്തിച്ചാര്‍ജ് നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷനോട് ഐ.സി.സി വിശദീകരണവും തേടിയിരുന്നു.

English summary
Cricket fans on Tuesday were lathicharged over ticket sale ahead of India South Africa match outside the Vidarbha Cricket Association in Nagpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X